ദേവരാജന്‍ സ്മരണകളില്‍ ഒ.എന്‍.വി. 'ശക്തിഗാഥ അവാര്‍ഡ്' ഏറ്റുവാങ്ങി
തിരുവനന്തപുരം: ദേവരാജന്‍ സ്മരണകള്‍ നിറഞ്ഞുനിന്ന വി.ജെ.ടി. ഹാളില്‍ മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പ്, 'ജി. ദേവരാജന്‍- ശക്തിഗാഥ' അവാര്‍ഡ് ഏറ്റുവാങ്ങി. ദേവരാജനുമായി ചേര്‍ന്നുള്ള നിരവധി ദീപ്തസ്മരണകള്‍ക്ക് വേദിയായ വി.ജെ.ടി. ഹാളില്‍വെച്ച് അവാര്‍ഡ് ഏറ്റുവാങ്ങാനായത് യാദൃച്ഛികമായിരിക്കാമെന്ന് ഒ.എന്‍.വി. പറഞ്ഞു.
''1946-47 കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന കാലം. വി.ജെ.ടി. ഹാളില്‍വെച്ച് ദേവരാജനോടൊപ്പം പാട്ടുകാരനല്ലായിരുന്ന ഞാനും പാടിയിട്ടുണ്ട്. അതും ദേവരാജന്റെ സംഗീതസംഘത്തില്‍ പാടാത്ത പാട്ടുകാരനായി''-ഒ.എന്‍.വി. കുറുപ്പ് പഴയ ഓര്‍മകളിലേക്ക് പോയി.
മന്ത്രി ബിനോയ് വിശ്വം, 'ജി. ദേവരാജന്‍ ശക്തിഗാഥ അവാര്‍ഡ്' ഒ.എന്‍.വി.ക്ക് നല്‍കി. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പിരപ്പന്‍കോട് മുരളി, സതീഷ് രാമചന്ദ്രന്‍, ജി. സോമശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ശക്തിഗാഥ ക്വയറിന്റെ ദേവരാജന്‍ ഗാനാഞ്ജലിയും ഉണ്ടായിരുന്നു.