തീവണ്ടികളുടെ പുനഃക്രമീകരണം വിവരങ്ങളറിയാന്‍ ഫോണ്‍ സംവിധാനം
Posted on: 15 Mar 2010
കൊച്ചി: എറണാകുളത്തിനും മുളന്തുരുത്തിക്കുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ മാര്‍ച്ച് 15 മുതല്‍ 26 വരെ തീവണ്ടികളുടെ സമയത്തിലും റൂട്ടിലും വരുത്തിയ മാറ്റം അറിയാന്‍ റെയില്‍വേ പ്രത്യേക ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് 0471-2115261, എറണാകുളത്ത് 0484-2100316 എന്നീ നമ്പറുകളില്‍ നിന്ന് തീവണ്ടികളുടെ പുനഃക്രമീകരണത്തെ കുറിച്ചുള്ള വിവരങ്ങളറിയാം. ഇതിനുപുറമേ 1072 എന്ന നാലക്ക നമ്പറില്‍ വിളിച്ചാലും വിവരങ്ങള്‍ കിട്ടും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam