പാര്‍ട്ടികളിലെ അസംതൃപ്തര്‍ പടച്ചുവിടുന്ന നുണകള്‍ മാധ്യമങ്ങള്‍ ഏറ്റുപാടരുത് -പിണറായി

Posted on: 31 Jan 2013തിരുവനന്തപുരം: ഏതെങ്കിലും ഒരു പാര്‍ട്ടിയിലെ അസംതൃപ്തിയുടെ ഭാഗമായി പാര്‍ട്ടിക്കെതിരെ പടച്ചുവിടുന്ന നുണകള്‍ ഏറ്റുപാടാതെ കാര്യങ്ങള്‍ വിലയിരുത്തി ശരിയായി അവതരിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ ലേഖനസമാഹാരമായ 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാരക്കേസ്സിന്റെ പേരില്‍ അരങ്ങേറിയ മാധ്യമസിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറിയാന്‍ഫിലിപ്പ് വിശദീകരിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ ഭാവിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവപാഠമായി മാറണം.

നമ്മുടെ സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയെ ഒരു ജാതിസംഘടനയുടെ ഭാരവാഹി ആക്ഷേപിച്ചപ്പോള്‍ അങ്ങനെ ആക്ഷേപിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. ഇത് പഴയ നാടുവാഴിത്ത സംസ്‌കാരമാണ്.

സ്വാതന്ത്ര്യസമരകാലത്തെ നേതാക്കള്‍ നയിച്ച കാലത്തില്‍ നിന്നും വ്യത്യസ്തമായി സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു.

ജോണ്‍ബ്രിട്ടാസ്, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഗ്രന്ഥകര്‍ത്താവ് ചെറിയാന്‍ ഫിലിപ്പ്, എസ്. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/