കലാകാരന്മാര്‍ക്ക് പൂര്‍ണ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

Posted on: 31 Jan 2013ന്യൂഡല്‍ഹി: രാജ്യത്ത് കലാകാരന്മാര്‍ക്ക് തങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കമലഹാസന്റെ വിശ്വരൂപം സിനിമയ്ക്ക് എതിരായി ഉയര്‍ന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

സിനിമയ്ക്ക് എതിരെ ചില സംസ്ഥാനങ്ങളില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തെ പാര്‍ട്ടി മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. അതേസമയം, വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നുൂം കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ വ്യക്തമാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/