ഇന്ത്യക്കാരിക്ക് ഓസ്‌ട്രേലിയയുടെ ഉന്നത ബഹുമതി

Posted on: 31 Jan 2013മെല്‍ബണ്‍: ഇന്ത്യയില്‍നിന്നുള്ള കൃഷ്ണഅറോറ(85)യ്ക്ക് സാമൂഹികസേവനത്തിനുള്ള ഉന്നത പുരസ്‌കാരം. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘടനകളിലൂടെയുള്ള പ്രവര്‍ത്തനമാണ് അവരെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ഡല്‍ഹിയില്‍ ഒരു കാറ്ററിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഇവര്‍ ഒരുവര്‍ഷമായി ഓസ്‌ട്രേലിയന്‍ പൗരന്മാരെ ഏഷ്യന്‍ പാചകരീതികള്‍ പഠിപ്പിക്കുന്നു. പാചകനുറുങ്ങുകള്‍ പങ്കുവെക്കുന്ന ഒരു ഹോട്ട്‌ലൈന്‍ ടെലി സര്‍വീസും കൃഷ്ണ നടത്തുന്നു.

പുതിയ കുടിയേറ്റക്കാരുടെ ഏകാന്തതയ്ക്ക് പരിഹാരം കാണുന്നതിലാണ് ഇവിടെ എത്തിയപ്പോള്‍ ആദ്യം തന്റെ ശ്രദ്ധ പതിഞ്ഞതെന്നും ഓസ്‌ട്രേലിയന്‍ ജനത സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സമയം ചെലവഴിക്കുന്നത് മികച്ച ആശയമായി തോന്നിയെന്നും അവര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ആചാരമര്യാദകളും പാരമ്പര്യവും പകര്‍ന്നുനല്‍കാന്‍ കഴിയുന്ന വ്യക്തികളെ ബന്ധപ്പെടാന്‍ കഴിയുന്നതും അത് ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്നതും പുതുതായി എത്തുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ ഇതേബഹുമതി നല്‍കി ആദരിച്ചിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/