ഫ്രഞ്ച് സേദ കിദാലില്‍: മാലിയിലെ പോരാട്ടം അന്തിമഘട്ടത്തിലേക്ക്‌

Posted on: 31 Aug 2014ബമാകോ: അല്‍ഖ്വെയ്ദ ബന്ധമുള്ള ഇസ്‌ലാമിക തീവ്രവാദികള്‍ക്കെതിരെ മാലിയില്‍ ഫ്രഞ്ച്‌സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടം അവസാനഘട്ടത്തിലേക്കു കടന്നു.

തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിക്കാനവശേഷിക്കുന്ന വടക്കന്‍ നഗരമായ കിദാലില്‍ ചൊവ്വാഴ്ച രാത്രിയോടെ സേന പ്രവേശിച്ചു. കിദാല്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഫ്രഞ്ച് സേന ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഒട്ടേറെ പോര്‍വിമാനങ്ങളും ഹെലികോപ്ടറുകളും ഇവിടെ തമ്പടിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് കിദാല്‍ അടക്കമുള്ള മാലിയുടെ വടക്കന്‍ മേഖല തീവ്രവാദികള്‍ പിടിച്ചടക്കിയതും ഇസ്‌ലാമിക നിയമം നടപ്പാക്കാന്‍ തുടങ്ങിയതും. തലസ്ഥാനമായ ബമാകോയില്‍ നിന്ന് 1500 കിലോമീറ്റര്‍ ഉള്ളിലാണീ പ്രദേശം. അന്‍സാര്‍ ദിനെ എന്ന തീവ്രവാദി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു കിദാല്‍. ഫ്രഞ്ച് സേനയെത്തിയതോടെ തീവ്രവാദികള്‍ ഇവിടം വിട്ടതായാണ് സൂചന.

എന്നാല്‍ അന്‍സാര്‍ ദിനെയില്‍ നിന്ന് വിഘടിച്ച ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് അസവാദ് (ഇമ) കിദാലിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടു. സമാധാനപരമായി പ്രശ്‌നം അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണിവര്‍. കിദാലിലെത്തിയ ഫ്രഞ്ച് സേനാ മേധാവികളുമായി നേതാക്കള്‍ ചര്‍ച്ചയിലാണെന്നും സംഘടനയുടെ വക്താക്കള്‍ പറഞ്ഞു.

മൂന്നാഴ്ചയോളമായി തുടരുന്ന മുന്നേറ്റത്തില്‍ തീവ്രവാദികളുടെ പക്കലുണ്ടായിരുന്ന ഗാവോ തിംബുക്തു നഗരങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. മാലിയിലെ ദൗത്യത്തിന് സഹായമായി 455 കോടി ഡോളര്‍ നല്‍കുമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 31ന് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മാലിയുടെ ഇടക്കാല പ്രസിഡന്റ് ദിയോണ്‍കൗണ്ട ട്രവോര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/