ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സമനില: സിറ്റിക്ക് തിരിച്ചടി

Posted on: 31 Jan 2013ലണ്ടന്‍:ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കച്ചമുറുക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടിയായി സമനില. ചൊവ്വാഴ്ച ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സാണ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. ഇതോടെ 54 പോയന്റ് നേടി ലീഗില്‍ ഒന്നാം സ്ഥാനക്കാരായ യുണൈറ്റഡു(56)മായുള്ള വ്യത്യാസം രണ്ട് പോയന്റാക്കി കുറയ്ക്കാമെന്ന അവരുടെ മോഹം പൊലിഞ്ഞു. യുണൈറ്റഡിനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച സിറ്റിക്ക് ഈ സമനിലയോടെ 24 കളികളില്‍ നിന്ന് 52 പോയന്റാണ് സമ്പാദ്യം.

മറ്റൊരു കളിയില്‍ ന്യൂകാസില്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയെ തോല്പിച്ചു (2-1). ആദ്യ പകുതിയില്‍ പെപ്പിസ് സിസെ (19) യോഹാന്‍ കബായേ (27) എന്നിവരാണ് വിജയഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ ക്രിസ്റ്റ്യന്‍ ബെന്‍േറക്ക് (50) വില്ലയുടെ ആശ്വാസഗോള്‍ നേടി.

സ്റ്റോക്ക് - വീഗന്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു(2-2). സ്റ്റോക്കിനുവേണ്ടി റയാന്‍ ഷോക്രോസ് (23), പീറ്റര്‍ ക്രൗച്ച്(48) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ജയിംസ് മക് ആര്‍തര്‍ (50), ഫ്രാന്‍കോ ഡി സാന്തോ (70) എന്നിവര്‍ വീഗനുവേണ്ടി വല ചലിപ്പിച്ചു. സണ്ടര്‍ലാന്‍ഡ്-സ്വാന്‍സീ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/