ലീല ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തിന് കല്ലിട്ടു
Posted on: 31 Jan 2013
തിരുവനന്തപുരം:ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ലീല ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തിന്റെ നിര്‍മാണം തുടങ്ങി. രണ്ടാംഘട്ടത്തിലെ പ്രധാന കെട്ടിടത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു.
വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
ലീല ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായര്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വേണുകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി(ഐ.ടി) പി.എച്ച്.കുര്യന്‍, അഡ്വ.സമ്പത്ത് എം.പി, വാഹീദ് എം.എല്‍.എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സംഗീത, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ ഗിരീഷ്ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.