രൂപ മൂന്നര മാസത്തെ ഉയരത്തില്‍

Posted on: 31 Jan 2013മുംബൈ: വിദേശനാണയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നര മാസത്തെ ഉയരത്തിലെത്തി. ബുധനാഴ്ച രൂപ 53.35 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 53.35 രൂപ നല്‍കണം. 2012 ഒക്ടോബര്‍ 23 ന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയാണിത്.
ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് തുണയായത്. ഓഹരി വിപണിയിലേക്ക് കൂടുതല്‍ ഡോളര്‍ എത്തിയതും നേട്ടമായി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/