ഓയില്‍ ഇന്ത്യയുടെ ഓഹരിവില്‌പന നാളെ

Posted on: 31 Jan 2013ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയില്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരി വെള്ളിയാഴ്ച വിറ്റഴിക്കും. ഇതിലൂടെ 2500 കോടിയിലേറെ രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ഓയില്‍ സെക്രട്ടറി ജി.സി. ചതുര്‍വേദി പറഞ്ഞു.
ഓയില്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കമ്പനിയുടെ 10 ശതമാനം വരുന്ന 6.01 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വിറ്റഴിക്കുന്നത്. നിലവിലെ വിപണി വിലയിലും കുറഞ്ഞ നിരക്കിലായിരിക്കും ഓഹരി നല്‍കുക എന്നാണറിയുന്നത്. ഓഹരിവില നിശ്ചയിച്ചുകഴിഞ്ഞതായും അത് ഓഹരിവിപണികളെ അറിയിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു.
ബുധനാഴ്ച ഓയില്‍ ഇന്ത്യ ഓഹരിയുടെ വില 528 രൂപയായിരുന്നു. ഇതനുസരിച്ച് 3000 കോടി രൂപയെങ്കിലും ഓയില്‍ ഇന്ത്യക്ക് ഓഹരിവില്പനയില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. 78.43 ശതമാനം ഓഹരി പങ്കാളിത്തമാണ് ഗവണ്‍മെന്റിന് ഇപ്പോള്‍ കമ്പനിയിലുള്ളത്. ഇനി ഇത് 68.43 ശതമാനമായി കുറയും.
ഈ സാമ്പത്തികവര്‍ഷം 30,000 കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വകയില്‍ 6,900 കോടി രൂപ ഇതിനകം ലഭിച്ചുകഴിഞ്ഞു. ഓഹരിവില്പന ഊര്‍ജിതപ്പെടുത്തി ലക്ഷ്യത്തിലെത്തിച്ച് ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.3 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/