തെക്കിന് കുളിര്‍പ്രതീക്ഷ; ചെറിയ മഴയ്ക്ക് സാധ്യത
Posted on: 14 Mar 2010
തിരുവനന്തപുരം: കേരളമാകെ ചുട്ടുപൊള്ളുമ്പോള്‍ ഒരു സന്തോഷവാര്‍ത്ത. തെക്കന്‍ജില്ലകളില്‍ ഇനി രണ്ടുദിവസം ചെറിയതോതില്‍ മഴ പെയേ്തക്കാം.
കന്യാകുമാരി തീരത്ത് കാറ്റിന്റെ ആനുകൂല്യം ഉള്ളതിനാല്‍ ഈ രണ്ടുദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയിലെ റഡാര്‍ നിരീക്ഷണഫലവും ഈ സാധ്യത ശരിവെക്കുന്നുണ്ട്. എന്നാല്‍ 15 കഴിഞ്ഞാല്‍ വീണ്ടും വരണ്ട കാലാവസ്ഥയായിരിക്കും. ഇതിന് മാറ്റം വരണമെങ്കില്‍ മാര്‍ച്ച് 18 കഴിയണം.
തിരുവനന്തപുരത്ത് 15ന് ചെറിയ തോതില്‍ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ പ്രാദേശിക കാലാവസ്ഥാ റിപ്പോര്‍ട്ടിലും പ്രവചിക്കുന്നുണ്ട്. 14ന് തിരുവനന്തപുരത്ത് ഏറ്റവും കൂടിയ ചൂട് 36 ഡിഗ്രിയിലായിരിക്കുമെന്നാണ് പ്രവചനം. 15ന് 35 ഡിഗ്രിയും. കൊച്ചിയില്‍ അടുത്ത രണ്ടുദിവസങ്ങളിലും 34 ഡിഗ്രിയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ട് 35 ഡിഗ്രിയും.