
ഹരിപ്പാട്: സൂര്യാഘാതത്തില്‍ മുഖം പൊള്ളി. പള്ളിപ്പാട് കോമ്പ്രാത്ത് ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യ തങ്കമണി(52)യാണ് ഇതേത്തുടര്‍ന്ന് ചികിത്സ തേടിയത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം സമീപത്തെ ക്ഷേത്രത്തിലേക്ക് പൂക്കള്‍ പറിക്കാന്‍ പോകാറുള്ള തങ്കമണിക്ക് മൂന്നുദിവസമായി ശാരീരിക അസ്വസ്ഥതകളുണ്ട്. ശനിയാഴ്ചയാണ് ചികിത്സ തേടിയത്. തങ്കമണിയെ പരിശോധിച്ച ഹരിപ്പാട് ഗവണ്മെന്റ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി രക്തസാമ്പിള്‍ ശേഖരിച്ചു.
സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളാണ് തങ്കമണിയുടെ ശരീരത്ത് കാണുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെയിലേറ്റപ്പോള്‍ മുഖത്ത് ആദ്യം ചുവപ്പുനിറമായിരുന്നു. പിന്നീട് മുഖം കരുവാളിച്ചു. മുഖത്ത് പുകച്ചില്‍ അസഹ്യമായപ്പോഴാണ് തങ്കമണി ചികിത്സ തേടിയത്.