സൂര്യതാപം: ഇരിക്കൂറിലെ രണ്ട് കുട്ടികള്‍ ജില്ലാ ആസ്‌പത്രിയില്‍

Posted on: 14 Mar 2010



ഇരിക്കൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യതാപം മൂലം കുട്ടികള്‍ക്ക് ക്ഷീണം അനുഭവപ്പെട്ട പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന എ.എല്‍.പി. സ്‌കൂളിലെ രണ്ട് കുട്ടികളെ കണ്ണൂര്‍ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

നാലാം ക്ലാസ്സിലെ കെ.പി. നസ്‌റീന (9), മൂന്നാം ക്ലാസ്സിലെ കെ.ടി. സബീന (8) എന്നിവരെയാണ് ആദ്യം ഇരിക്കൂര്‍ പ്രാഥമിക കേന്ദ്രത്തിലും പിന്നീട് ജില്ലാ ആസ്​പത്രിയിലേക്കും മാറ്റിയത്. ശനിയാഴ്ച കാലത്ത് സ്‌കൂളിലെത്തിയ ആറ് കുട്ടികള്‍ക്ക് അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച മുതല്‍ തന്നെ ഇവര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് ഇരിക്കൂര്‍ എ.ഇ.ഒ. സി.വിശാലാക്ഷന്‍, ബി.പി.ഒ. പി. ശശിധരന്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ പി. ഉസൈന്‍ ഹാജി തുടങ്ങിയവര്‍ ആസ്​പത്രിയില്‍ എത്തി.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/