ഇന്ത്യന്‍ വ്യോമസേനാ മേധാവി ഇസ്രായേലില്‍

Posted on: 22 Jan 2013ജെറുസലേം (ഇസ്രായേല്‍): സൈനികസഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനാ മേധാവി എന്‍.എ.കെ. ബ്രൗണിന്റെ നാല് ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം തുടങ്ങി. ഇസ്രായേല്‍ പ്രതിരോധമന്ത്രി എഹൂദ് ബറാക്, സേനാ മേധാവി ബെന്നി ഗാന്റ്‌സ് എന്നിവരുമായി ബ്രൗണ്‍ ചര്‍ച്ച നടത്തും.

ടെല്‍ അവീവിലെ പ്രതിരോധ താവളമായ കിയയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു.

ഇസ്രായേലിന്റെ ആയുധങ്ങളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1997-നുശേഷം 900 കോടി ഡോളറിന്റെ ആയുധ ഇടപാട് ഇസ്രായേലുമായി നടത്തിയതായാണ് കണക്ക്. പൈലറ്റില്ലാ വിമാനങ്ങള്‍, മധ്യദൂര മിസൈലുകള്‍ എന്നിവയുടെ നവീകരണപദ്ധതികളെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/