ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്ററിന് സമനില

Posted on: 22 Jan 2013
ലണ്ടന്‍: കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ സമനില പ്രഹരം. ഇഞ്ചുറി ടൈമില്‍ ക്ലിന്റ് ഡെംപ്‌സിയുടെ മിന്നും ഗോളിലൂടെ ടോട്ടനം ലീഗിലെ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്ററിനെ സമനിലയില്‍ പിടിച്ചു (1-1).

ആദ്യ പകുതിയുടെ 25-ാം മിനിറ്റില്‍ റോബിന്‍ വാന്‍പേഴ്‌സിയിലൂടെ നേടിയ ലീഡില്‍ കടിച്ചുതൂങ്ങി വിജയമുറപ്പിക്കാനുള്ള മാഞ്ചസ്റ്ററിന്റെ നീക്കമാണ് അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഡെംപ്‌സി മാറ്റിയെഴുതിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി പോയന്റ് നിലയില്‍ യുണൈറ്റഡിനുള്ള അകലം അഞ്ചായി കുറഞ്ഞു. ലീഗില്‍ ഇത് അഞ്ചാം തവണയാണ് വിജയം നേടാനുള്ള അവസരം യുണൈറ്റഡ് കളഞ്ഞുകുളിക്കുന്നത്. 23 കളികളില്‍ നിന്ന് 56 പോയന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് ചെയ്യുമ്പോള്‍ സിറ്റിക്ക് 51 പോയന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള ചെല്‍സി 45പോയന്റുമായി തൊട്ടടുത്തുള്ള ടോട്ടനത്തെക്കാള്‍ (41) നാല് പോയന്റ് മുന്നിലാണ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/