സത്യന്‍ അവാര്‍ഡ് ഇന്ദ്രജിത്തിന്

Posted on: 22 Jan 2013തിരുവനന്തപുരം: കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള സത്യന്‍ അവാര്‍ഡിന് സിനിമാനടന്‍ ഇന്ദ്രജിത്ത് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

ജനവരി 25ന് വൈകുന്നേരം 5 മണിക്ക് സത്യന്‍ സ്മാരക ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം കെ. മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്​പീക്കര്‍ എന്‍. ശക്തന്‍, സത്യന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. സിനിമ-സീരിയല്‍താരം ചിപ്പി സത്യന്‍ കലാപുരസ്‌കാരവിതരണം നടത്തും. ഹൃദ്‌രോഗവിദഗ്ദ്ധന്‍ ഡോ. മഹാദേവനെ ആര്‍. സെല്‍വരാജ് എം.എല്‍.എ. ആദരിക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/