യഥാര്‍ഥ ഭീകരര്‍ക്ക് ഷിന്‍ഡേ പ്രിയങ്കരനായി -ആര്‍.എസ്.എസ്

Posted on: 22 Jan 2013ന്യൂഡല്‍ഹി: ബി.ജെ.പിയും ആര്‍.എസ്.എസ്സും ഹിന്ദുഭീകരര്‍ക്കായി പരിശീലനക്കളരികള്‍ ഒരുക്കുന്നെന്ന പ്രസ്താവന നടത്തിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ഷിന്‍ഡെ യഥാര്‍ഥ ഭീകരരുടെ പ്രിയങ്കരനായിത്തീര്‍ന്നിരിക്കുകയാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.

''ജമാഅത്തുദ്ദവ തുടങ്ങിയ സംഘടനകള്‍ ഷിന്‍ഡെയെ അഭിനന്ദിച്ചുകഴിഞ്ഞു. അദ്ദേഹം ഇപ്പോള്‍ യഥാര്‍ഥ ഭീകരര്‍ക്ക് പ്രിയപ്പെട്ടവനായിക്കഴിഞ്ഞു'' -ആര്‍.എസ്.എസ് വക്താവ് രാംമാധവ് പറഞ്ഞു. ''ലഷ്‌കര്‍-ഇ-തൊയ്ബയും അദ്ദേഹത്തിന്റെ അഭിപ്രായത്തെ സ്വാഗതംചെയ്തതായാണ് ഞങ്ങള്‍ അറിയുന്നത്. ശത്രുക്കളെ സഹായിക്കുന്ന പ്രസ്താവനയാണ് ഷിന്‍ഡെയുടേത്'' -ആര്‍.എസ്.എസ് ആരോപിച്ചു.

ജയ്പുരില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിന്തന്‍ ശിബിറിലാണ് ഷിന്‍ഡെ ആര്‍.എസ്.എസ്സിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തുന്ന വിവാദമായ പ്രസ്താവന നടത്തിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിരുപാധികം മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഭീകരരോട് കാണിക്കുന്ന മൃദുസമീപനംവഴി കോണ്‍ഗ്രസ്സാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ബി.ജെ.പി. വൈസ് പ്രസിഡന്റ് മുഖ്താര്‍ അബാസ് നഖ്‌വി പ്രസ്താവിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/