കാബൂളില്‍ ട്രാഫിക് പോലീസ് ആസ്ഥാനം ആക്രമിച്ചു

Posted on: 22 Jan 2013കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ട്രാഫിക് പോലീസ് ആസ്ഥാനം ആക്രമിച്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ 18 പേര്‍ സാധാരണ പൗരന്‍മാരാണ്.

കാബൂളിലെ ഡെഹ്മസാങ് കവലയിലുള്ള ട്രാഫിക് പോലീസ് ആസ്ഥാനം തിങ്കളാഴ്ച വെളുപ്പിന് അഞ്ചരയോടെയാണ് തീവ്രവാദികള്‍ കൈയേറിയത്. പ്രധാനഗേറ്റിന് സമീപം രണ്ട് ചാവേര്‍ ബോംബുസ്‌ഫോടനങ്ങളാണ് ആദ്യമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ചാവേറുകള്‍ തല്‍ക്ഷണം മരിച്ചു. പിന്നാലെയെത്തിയ മൂന്നംഗ ഭീകരസംഘം ഗ്രനേഡും അത്യന്താധുനിക ആയുധങ്ങളും ഉപയോഗിച്ച് സുരക്ഷാ സേനയെ ആക്രമിച്ചു. ഒമ്പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ അക്രമികളെ സൈന്യം വെടിവെച്ചുകൊന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തീവ്രവാദികളെ നേരിടാന്‍ അഫ്ഗാന്‍ സേനക്കൊപ്പം പാശ്ചാത്യ 'നാറ്റോ' സേനയും ചേര്‍ന്നു.

നാലുദിവസം മുന്‍പ് കാബൂളില്‍ രഹസ്യാന്വേഷണ ഏജന്‍സി ആസ്ഥാനത്തുണ്ടായ സമാനമായ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/