സസെ്‌പന്‍ഡ് ചെയ്ത നാല് എസ്.പി അംഗങ്ങള്‍ മാപ്പുപറഞ്ഞതായി സൂചന

Posted on: 13 Mar 2010



ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ അവതരണവേളയില്‍ മോശമായി പെരുമാറിയതിന് രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭാധ്യക്ഷന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു. എസ്.പി. അംഗങ്ങളായ കമാല്‍ അഖ്തര്‍, നന്ദകിഷോര്‍ യാദവ്, വീര്‍പാല്‍സിങ്‌യാദവ്, അമീര്‍ ആലംഖാന്‍ എന്നിവരാണ് ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. സഭയിലുണ്ടായ സംഭവങ്ങള്‍ക്ക് ഇവര്‍ അധ്യക്ഷനോട് മാപ്പ് പറഞ്ഞതായാണ് സൂചന. അതേസമയം തങ്ങള്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കൂടിക്കാഴ്ചയില്‍ എം.പി.മാര്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുകയും പ്രതിഷേധം അധ്യക്ഷന് എതിരെ ആയിരുന്നില്ല എന്ന് വ്യക്തമാക്കുകയും ചെയ്തതായി അറിയുന്നു.

ഈ സാഹചര്യത്തില്‍ എം.പി.മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇവര്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് മൂന്ന് അംഗങ്ങള്‍ ഇതേവരെ സഭാധ്യക്ഷനെ കാണാനോ മാപ്പ് പറയാനോ തയ്യാറായിട്ടില്ല.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/