വനിതാ ബില്‍: സോണിയയ്ക്ക് വനിതാസംഘങ്ങളുടെ അഭിനന്ദനപ്രവാഹം
Posted on: 13 Mar 2010
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ ഇച്ഛാശക്തി കാണിച്ചതില്‍ വനിതാപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് അഭിനന്ദനം അറിയിച്ചു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് റീത്ത ബഹുഗുണ ജോഷി, അര്‍ച്ചന ദാല്‍മിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 500 ഓളം പേരടങ്ങിയ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരാണ് ഡല്‍ഹിയിലെ സോണിയയുടെ വസതിയിലെത്തിയത്.
സോണിയയെ ഭര്‍ത്തൃമാതാവ് ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് വനിതാ സംഘമെത്തിയത്. വനിതാസംവരണബില്ലിനെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ സോണിയ രാജ്യത്തെമ്പാടുമുള്ള പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും കാണുന്നുണ്ട്.
വനിതാസംവരണ ബില്ലിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ പാര്‍ട്ടി എം.പിമാര്‍ക്ക് കഴിഞ്ഞദിവസം രാത്രി സോണിയ അത്താഴവിരുന്ന് നല്‍കുകയുണ്ടായി.