ഇറാഖ്: പ്രാഥമിക ഫലത്തില്‍ മാലികി മുന്നില്‍

Posted on: 12 Mar 2010



ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാല് പ്രവിശ്യകളിലെ പ്രാഥമിക ഫലം വ്യാഴാഴ്ച രാത്രി പുറത്തുവന്നപ്പോള്‍ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ സഖ്യം നേരിയ മുന്‍തൂക്കം നേടി. ഫലപ്രഖ്യാപനം പൂര്‍ണമാകാന്‍ രണ്ടാഴ്ചയെങ്കിലും പിടിക്കും. പാര്‍ലമെന്റില്‍ ഒരു പക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെന്നും കൂട്ടുകക്ഷി സര്‍ക്കാര്‍ നിലവില്‍ വരാന്‍ മാസങ്ങളെടുക്കുമെന്നുമാണ് നിരീക്ഷകര്‍ കരുതുന്നത്.

നജാഫ്, ബബില്‍ പ്രവിശ്യകളിലെ 30ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴുള്ള വോട്ടുനിലയനുസരിച്ച് മാലിക്കിയുടെ സ്റ്റേറ്റ് ഓഫ് ലോ അലയന്‍സാണ് ഒന്നാംസ്ഥാനത്ത്. ഷിയ വിഭാഗങ്ങളുടെ ഇറാഖി നാഷണല്‍ അലയന്‍സാണ് രണ്ടാമത്. മുന്‍ പ്രധാനമന്ത്രി ഇയാദ് അലാവിയുടെ മതേതര സഖ്യം മൂന്നാംസ്ഥാനത്താണ്. എന്നാല്‍ 17ശതമാനം വോട്ടെണ്ണിയ ദിയാല, സലാഹദ്ദീന്‍ പ്രവിശ്യകളില്‍ അലാവിയുടെ സഖ്യമാണ് മുന്നില്‍. പ്രധാനമന്ത്രി പദത്തിനു വേണ്ടി മാലികിയും അലാവിയും തമ്മിലാകും മത്സരമെന്നാണ് സൂചന.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/