കുത്തകള്‍ക്ക് കേന്ദ്രം മിനുട്ടില്‍ ഒരു കോടി രൂപയുടെ ആനുകല്യം നല്‍കുന്നു -കോടിയേരി
Posted on: 12 Mar 2010
എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സമ്മേളനം തുടങ്ങി
കാഞ്ഞങ്ങാട്:കുടുംബ ബജറ്റ് തകര്‍ക്കുന്ന വിലക്കയറ്റം സൃഷ്ടിച്ച യു.പി.എ. സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് ഒരുമിനുട്ടില്‍ ഒരുകോടി രൂപയുടെ ആനുകൂല്യം നല്‍കുന്നതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ഭരണത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് 4.25 ലക്ഷം കോടിരൂപയുടെ ആനുകൂല്യം നല്‍കിയ യു.പി.എ സര്‍ക്കാര്‍ രണ്ടാം ഭരണത്തില്‍ ബജറ്റിലൂടെ അഞ്ച്‌ലക്ഷം കോടി രൂപയുടെ ആനുകൂല്യം നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിലെ ജോ്യതിബസുനഗറില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ഒന്നാമത്തെ യു.പി.എ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളില്‍നിന്ന് 30 ശതമാനം നികുതിമാത്രമേ പിരിച്ചുള്ളൂ. ആ വകയില്‍ അവര്‍ക്കുണ്ടായത് 70,000 കോടി രൂപയുടെ ലാഭമാണ്.
എഫ്.സി.ഐ.യില്‍ 190 ലക്ഷം ടണ്‍ ഗോതമ്പും 240 ലക്ഷം ടണ്‍ അരിയും കെട്ടിക്കിടക്കുന്നു. പെട്രോള്‍ ഡീസണ്‍ വിലവര്‍ധനവഴി കേരളം കേന്ദ്രത്തിന് 18,000 കോടി രൂപ നല്‍കുമ്പോള്‍ ഇതിന്റെ വില്പനനികുതി ഇനത്തില്‍ കേരളത്തിന് ലഭിക്കുനന്ത് 150 കോടി രൂപ മാത്രമാണ്.
ധനക്കമ്മി കുറക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുകയാണ് കേന്ദ്രം.
യു.ഡി.എഫ്. ഭരണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 70 കോടി രൂപ നഷ്ടമുണ്ടാക്കിയപ്പോള്‍ എല്‍.ഡി.എഫ്. ഭരണത്തില്‍ ആനഷ്ടം നികത്തി. 170 കോടിരൂപ ലാഭമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പ്രസിഡന്റ് പി.എച്ച്.എം.ഇസ്മയില്‍ അധ്യക്ഷനായി. സി.ഉസ്മാന്‍, എം.കൃഷ്ണന്‍, എ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.സതീഷ്ചന്ദ്രന്‍ സ്വാഗതവും ടി.സി.മാത്യുക്കുട്ടി നന്ദിയും പറഞ്ഞു.
രാവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തി. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗവും നടന്നു. കെ.രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ശ്രീകണേ്ഠശ്വരന്‍ കണക്കും അവതരിപ്പിച്ചു. 200 വനിതകള്‍ അടക്കം 850 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച 11ന് സുഹൃദ്‌സമ്മേളനം എം.എം.ലോറന്‍സ് ഉദ്ഘാടനംചെയ്യും. സമാപനദിനമായ 13ന് 10.30ന് ധനമന്ത്രി തോമസ് ഐസക് പ്രഭാഷണംനടത്തും.
പി.എച്ച്.എം. ഇസ്മയില്‍ പ്രസിഡന്റ്, എ.ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറി
കാഞ്ഞങ്ങാട്: കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി പി.എച്ച്.എം. ഇസ്മയിലിനേയും ജനറല്‍ സെക്രട്ടറിയായി എ. ശ്രീകുമാറിനെയും സംസ്ഥാനസമ്മേളനം തിരഞ്ഞെടുത്തു. കെ.ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍, ആര്‍.ഗീതാഗോപാല്‍ (വൈ. പ്രസിഡന്റുമാര്‍), ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍ കെ.മേനോന്‍ (സെക്രട്ടറിമാര്‍), എസ്.ശ്രീകണേ്ഠശന്‍ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.