മണല്‍വാരാന്‍ അനുമതി

Posted on: 12 Mar 2010



നിലവിലുള്ള എല്ലാ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അംഗീകൃത അളവില്‍ മാര്‍ച്ച് 12 മുതല്‍ 30വരെയുള്ള പ്രവര്‍ത്തിദിനങ്ങളില്‍ അംഗീകൃത കടവുകളില്‍നിന്ന് മണല്‍വാരാന്‍ ജില്ലാകളക്ടര്‍ അനുമതിനല്‍കി.

വനിതാകമ്മീഷന്‍ അദാലത്ത്

സംസ്ഥാന വനിതാകമ്മീഷന്‍ അദാലത്ത് മാര്‍ച്ച് 19ന് മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഗതാഗതം നിരോധിച്ചു

പാറകുണ്ടുച്ചിറ റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 13 മുതല്‍ ജോലിതീരുംവരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എരമംഗലം-കോതമുക്ക് വഴിയും കളത്തില്‍പ്പടി-അയിരൂര്‍ സ്‌കൂള്‍ വഴിയും പോകേണ്ടതാണ്.

റേഷന്‍കാര്‍ഡ്: അപേക്ഷാഫോം പഞ്ചായത്ത് ഓഫീസില്‍ കിട്ടും

റേഷന്‍കാര്‍ഡിനുള്ള അപേക്ഷാഫോമുകള്‍ പഞ്ചായത്ത് ഓഫീസുകളില്‍ക്കൂടി വിതരണംചെയ്യും. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസിന്റെ നിര്‍ദേശാനുസരണമാണ് നടപടി.

വാട്ടര്‍ അതോറിറ്റിയില്‍ ആന്റിതെഫ്റ്റ് സ്‌ക്വാഡ് രൂപവത്കരിച്ചു

ജലചൂഷണം തടയുന്നതിന് എക്‌സി. എന്‍ജിനിയര്‍, റവന്യൂ ഡിവിഷന്‍ ഓഫീസര്‍, അസി. എക്‌സി. എന്‍ജിനിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആന്റിതെഫ്റ്റ് സ്‌ക്വാഡ് രൂപവത്കരിച്ചു. ആറുമാസത്തില്‍ കൂടുതല്‍ കുടശ്ശികയുള്ള എല്ലാ ഉപഭോക്താക്കളുടെയും കണക്ഷനുകള്‍ വിച്ഛേദിക്കുന്നതാണെന്നും ഇത്തരം ഉപഭോക്താക്കള്‍ മാര്‍ച്ച് 20നകം കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഓഡിയോ എന്‍ജിനിയറിങ് പ്രവേശനം

ഇന്‍സ്റ്റി്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ കീഴില്‍ പാലക്കാട് വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇന്‍സ്ട്രുമെന്‍േറഷന്‍ ശാഖകളില്‍ ബി.എസ്.സി ബിരുദവും സംഗീതത്തില്‍ അഭിരുചിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും 25 രൂപയ്ക്ക് മെയ് എട്ടുവരെ നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 40 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ഏപ്രില്‍ നാലിനകം അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് എട്ട്. അപേക്ഷാഫോം www.ihrdkerala.org, casvadakkencherry*ihrd.ac.inലഭ്യമാണ്. അപേക്ഷകര്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം 125 രൂപയുടെ ഡി.ഡി സഹിതം പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വടക്കഞ്ചേരി എന്ന പേരില്‍ അവസാന തീയതിക്കുമുമ്പായി സമര്‍പ്പിക്കേണ്ടതാണ്.

ടൈപ്പിസ്റ്റ് സീനിയോറിറ്റി ലിസ്റ്റ്

ലാന്‍ഡ്‌റവന്യു വകുപ്പില്‍ 01-11-1956 മുതല്‍ 17-03-2008 വരെയുള്ള എല്‍.ഡി ടൈപ്പിസ്റ്റ്മാരുടെ സംസ്ഥാനതല പുതുക്കിയ താത്കാലിക സിനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ പകര്‍പ്പ് കളക്ടറേറ്റ്, റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/