പത്മജ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു

Posted on: 12 Mar 2010



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തി. രണ്ടുദിവസമായി ഡല്‍ഹിയിലുള്ള പത്മജ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി മൊഹ്‌സിന കിദ്വായി, പ്രതിരോധമന്ത്രി എ.കെ. ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ശരി തരൂര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് നിയമനം, കരുണാകരനോടൊപ്പം കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് താഴെത്തട്ടിലുള്ള പാര്‍ട്ടിസമിതികളില്‍ ഭാരവാഹിത്വം നല്‍കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പത്മജ ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ചചെയ്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/