മുരളീധരന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു
Posted on: 12 Mar 2010
ന്യൂഡല്‍ഹി: കെ. മുരളീധരന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചു. പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുരളീധരന്‍ ഡല്‍ഹിയിലെത്തിയത്.
ഡല്‍ഹിയില്‍ രണ്ടുദിവസം തങ്ങിയ മുരളീധരന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവും കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലി, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ തുടങ്ങിയവരുമായും ചര്‍ച്ചനടത്തി.