മാവോവാദിയുടെ പരിശീലനക്യാമ്പുകള്‍ കണ്ടെത്തി

Posted on: 12 Mar 2010



കൊല്‍ക്കത്ത: പശ്ചിമബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിജില്ലകളില്‍ നക്‌സല്‍വിരുദ്ധ സംയുക്തസേന നടത്തിയ തിരച്ചിലില്‍ മാവോവാദികളുടെ നിരവധി പരിശീലനകേന്ദ്രങ്ങളും ബങ്കറുകളും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ബെല്‍പാഹാരി, ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭൂം ജില്ലകളിലാണ് ഇരുസംസ്ഥാനങ്ങളിലെയും സായുധ പോലീസ് സംയുക്തമായി തിരച്ചില്‍നടത്തിയത്. എന്നാല്‍ ക്യാമ്പുകളില്‍നിന്ന് ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ല. മാവോവാദികളെ തുരത്താനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് തിരച്ചിലെന്ന് ഓപ്പറേഷന് നേതൃത്വംനല്‍കുന്ന ബംഗാള്‍ ഐ.ജി. എസ്.കര്‍പുരകയസ്ത പറഞ്ഞു.

അതിനിടെ നക്‌സല്‍ പ്രശ്‌നബാധിത മിഡ്‌നാപുര്‍, ബങ്കറ, പുരുലിയ ജില്ലകളില്‍ ആറു കമ്പനി കേന്ദ്രസേന എത്തിയതായി സംസ്ഥാന ആഭ്യന്തരസെക്രട്ടറി അര്‍ധേന്ദുസെന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് കേന്ദ്രസേനയുടെ 18 കമ്പനികളുണ്ട്. സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിനയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ ഓഫീസായ റൈറ്റേഴ്‌സ് ബില്‍ഡിങ്, അസംബ്ലി, സെക്രട്ടേറിയറ്റ് എന്നിവയുടെ സുരക്ഷ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/