വനിതാസംവരണ ബില്‍: എല്ലാവരുടെയും താത്‌പര്യം പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് എം.പി

Posted on: 12 Mar 2010



ന്യൂഡല്‍ഹി: ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ മുഹമ്മദ് അസ്രുള്‍ ഹഖ് ലോക്‌സഭയില്‍ വനിതാസംവരണ ബില്‍ പാസ്സാക്കുന്ന കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കി. ലോക്‌സഭയില്‍ ബില്‍ പാസ്സാക്കുന്നതിനുമുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ പരിഗണിക്കണമെന്നാണ് ഹഖ് ആവശ്യപ്പെട്ടത്.

രാജ്യസഭയില്‍ ചൊവ്വാഴ്ച പാസ്സാക്കിയ ബില്ലിനെക്കുറിച്ച് പ്രതികരിക്കുന്ന ആദ്യ കോണ്‍ഗ്രസ് എം.പി.യാണ് അസ്രുള്‍ ഹഖ്. രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച ബി.ജെ.പി.യിലും അമര്‍ഷം പുകഞ്ഞുതുടങ്ങി. ഒരു വിഭാഗം എം.പി.മാര്‍ ലോക്‌സഭയില്‍ ബില്ലിനെതിരെ വോട്ടുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ബി.ജെ.പി.യും പ്രതിസന്ധിയിലായിരിക്കുകയാണ്.

തന്റെ ആവശ്യം ഹൈക്കമാന്‍ഡിനോട് ഉന്നയിക്കുമെന്ന് പറഞ്ഞ അസ്രുള്‍ ഹഖ് ബില്‍ പാസ്സാക്കണമെന്നും അഭിപ്രായപ്പെട്ടു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/