ലാവലിന്‍: പിണറായി കൂടുതല്‍ രേഖകള്‍ ഫയല്‍ചെയ്തു

Posted on: 12 Mar 2010



ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ഏപ്രില്‍ രണ്ടാംവാരം വാദത്തിനായി വെച്ച സാഹചര്യത്തില്‍ ചില രേഖകള്‍ കൂടി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. തന്നെ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിയാണ് പിണറായി റിട്ട് ഹര്‍ജിയിലൂടെ ചോദ്യംചെയ്തത്. കേസില്‍ എതിര്‍കക്ഷികളായ സി.ബി.ഐ.യും സംസ്ഥാന സര്‍ക്കാരും എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.

നേരത്തേ നടത്തിയ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍, സാക്ഷിമൊഴികള്‍, സര്‍ക്കാറും ലാവലിന്‍ കമ്പനിയുമായി നടത്തിയ കത്തിടപാടുകള്‍, സംസ്ഥാനസര്‍ക്കാരിന് കനേഡിയന്‍ ഹൈക്കമ്മീഷണര്‍ എഴുതിയ കത്ത്, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത്, അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം തുടങ്ങിയ രേഖകളാണ് പിണറായി കോടതിയില്‍ ഫയല്‍ ചെയ്തത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/