വനിതാ ബില്‍ തള്ളണമെന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍

Posted on: 12 Mar 2010




ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളമുണ്ടാക്കിയതിന് സസ്‌പെന്‍ഷനിലായ ഏഴ് എം.പിമാര്‍ പാര്‍ലമെന്റ് പരിസരത്ത് വായ് മൂടിക്കെട്ടി കുത്തിയിരിപ്പ് സമരം നടത്തി. പാര്‍ലമെന്റ് പരിസരത്തെ ഗാന്ധിപ്രതിമയ്ക്ക് സമീപം കറുത്ത തുണികൊണ്ട് വായ് മൂടിയായിരുന്നു എം.പിമാരുടെ പ്രതിഷേധ ധര്‍ണ. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഭേദഗതികളോടെ ബില്‍ അവതരിപ്പിക്കണമെന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ ആവശ്യപ്പെട്ടു.

നിലപാട് വിശദീകരിക്കാന്‍ പോലും അനുവദിക്കാതെ ബലം പ്രയോഗിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ച എം.പിമാരെ സര്‍ക്കാര്‍ പുറത്താക്കിയതെന്ന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജനതാദള്‍(യു) അംഗം ഇജാസ് അലി പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എം.പിമാര്‍ പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/