ഇന്ത്യയില്‍ 21 വരെ എഫ്.ടി.വി നിരോധിച്ചു

Posted on: 12 Mar 2010



ന്യൂഡല്‍ഹി: നഗ്‌നതാ പ്രദര്‍ശനത്തിന്റെ പേരില്‍ ഇന്ത്യയില്‍ എഫ്.ടി.വി. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 21 വരെയാണ് നിരോധനം.

സപ്തംബറിലെ പരിപാടിയില്‍ അര്‍ധ നഗ്‌നരായ സ്ത്രീകളെ പ്രദര്‍ശിപ്പിച്ചതിന്റെ പേരിലാണ് നിരോധനമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ചാനലാണ് എഫ്.ടി.വി. നിരോധനത്തെക്കുറിച്ച് ചാനല്‍ അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

'മിഡ്‌നൈറ്റ് ഹോട്ട്' എന്ന പരിപാടി കാണിച്ചതിന്റെ പേരില്‍ 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ 60 ദിവസത്തേക്ക് എഫ്.ടി.വി.ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/