ബംഗ്ലാദേശ് മണ്ണിനെ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ അനുവദിക്കില്ല - ബംഗ്ലാ റൈഫിള്‍സ് മേധാവി
Posted on: 12 Mar 2010
ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്തെ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യ-ബംഗ്ലാ സൈനികര്‍ പരസ്പരം മനസ്സിലാക്കി, ഒരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബംഗ്ലാദേശ് റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍ മൈനുല്‍ ഇസ്‌ലാം അറിയിച്ചു.
ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ രമണ്‍ ശ്രീവാസ്തവയുമായി അതിര്‍ത്തി സുരക്ഷാ കാര്യങ്ങളില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മൈനുല്‍ ഇസ്‌ലാം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരത, കള്ളക്കടത്ത്, നുഴഞ്ഞുകയറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ഇരു സേനാ മേധാവിമാരും ചര്‍ച്ച നടത്തിയത്. അതിര്‍ത്തിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രണ്ട് സൈനിക വിഭാഗങ്ങളും പരിശ്രമിക്കുന്നുണ്ടെന്ന് രമണ്‍ ശ്രീവാസ്തവയും അറിയിച്ചു.