എ. കെ. ആന്റണി തിങ്കളാഴ്ച നാമനിര്‍ദ്ദേശപത്രിക നല്‍കും

Posted on: 12 Mar 2010



തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള നാമനിര്‍ദ്ദേശപത്രിക എ. കെ. ആന്റണി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നല്‍കും. നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.

എ. കെ. ആന്റണിക്ക് കെട്ടിവെയ്ക്കാനുള്ള 10,000 രൂപ കോണ്‍ഗ്രസ് എം. എല്‍. എമാര്‍ നല്‍കും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. തിങ്കളാഴ്ച വൈകീട്ട് കന്‍േറാണ്‍മെന്റ് ഹൗസില്‍ ചേരുന്ന യു. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എ. കെ. ആന്റണി സംബന്ധിക്കുന്നുണ്ട്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/