ഇക്കോ ടൂറിസത്തിന്റെ പേരില്‍ സി.പി.എം. ഭൂമി കൈയേറുന്നു- യൂത്ത്‌ലീഗ്
Posted on: 12 Mar 2010
കോഴിക്കോട്: പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ മറവില്‍ സി.പി.എം. പൊതു മുതല്‍ കൊള്ളയടിക്കുകയാണെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സസ്ഥാന പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു.
പൊതുസ്വത്ത് കൈയേറുന്ന ഈ നടപടിയെ പരിസ്ഥിതി പ്രവര്‍ത്തകരും പൊതുജനങ്ങളും പ്രതിരോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വലിയ കണ്ടല്‍വനങ്ങളില്‍ ഒന്നാണ് വളപട്ടണം പുഴയോരം. വളപട്ടണം മുതല്‍ മയ്യില്‍വരെ നീണ്ടുകിടക്കുന്ന കിലോമീറ്ററുകളോളം ദൂരമുള്ള സര്‍ക്കാര്‍ ഭൂമി അധീനപ്പെടുത്തി സ്വന്തമാക്കാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നത്.
കേന്ദ്രസര്‍ക്കാറിനെതിരെ നടത്തുന്ന ഉപരോധ സമരത്തിന്റെ പേരില്‍ സി.പി.എം. നടത്തുന്നത് ജനങ്ങള്‍ക്കെതിരെയുള്ള ഉപരോധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.എം. ഷാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍, പി.എം. സാദിഖലി, കെ.ടി.എ. ജബാര്‍, നിസാര്‍ മുഹമ്മദ്‌സുല്‍ഫി, എം.കെ.എ. ലത്തീഫ്, സി.കെ. സുബൈര്‍, എ.എ. ജലീല്‍, പി.എം. ഹനീഫ് എന്നിവര്‍ സംസാരിച്ചു.