ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തക സമ്മേളനം നാളെ
Posted on: 12 Mar 2010
ആലപ്പുഴ: ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ശനിയാഴ്ച 2.30ന് ആലപ്പുഴ ബ്രദേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ഭാരവാഹികളെയും സമിതിയെയും തിരഞ്ഞെടുക്കാനാണ് സമ്മേളനം.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി.ഒ. നൗഷാദ്, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍, എം.എം. ചെറിയാന്‍, സണ്ണി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam