ബാങ്ക്‌സെക്രട്ടറിയെ സി.പി.എമ്മുകാര്‍ തടഞ്ഞുവെച്ചു

Posted on: 11 Mar 2010



തിരുവനന്തപുരം: മാര്‍ച്ച് 13ന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ പള്ളിച്ചല്‍ ജോയിന്റ് ഫാമിങ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയെ സി.പി.എം. പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറോളം തടഞ്ഞുവെച്ചു. തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു തടയല്‍. സംഭവമറിഞ്ഞ് നേമം പോലീസ് എത്തിയാണ് സെക്രട്ടറിയെയും മറ്റു ബാങ്ക് ജീവനക്കാരെയും മോചിപ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ സി.പി.എം. ഔദ്യോഗിക പാനലിന് നേതൃത്വം നല്‍കുന്ന എം.സത്യനേശന്റെ നേതൃത്വത്തില്‍ ഇരുപതോളം സി.പി.എമ്മുകാരാണ് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ സെക്രട്ടറി മദനമോഹനനെയും മൂന്നുജീവനക്കാരെയും തടഞ്ഞുവെച്ചത്. തിരഞ്ഞെടുപ്പിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കിയശേഷമാണ് സി.പി.എം. ഉപരോധം തുടങ്ങിയത്. രേഖകള്‍ നല്‍കാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ സി.പി.എം. പ്രവര്‍ത്തകര്‍ ബഹളംകൂട്ടി. നേമം സി.ഐ യുടെ നേതൃത്വത്തില്‍ പോലീസെത്തി ഉപരോധക്കാരെ മാറ്റി. ബാങ്കില്‍ പോലീസ്‌കാവല്‍ ഏര്‍പ്പെടുത്തി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/