കുട്ടികളുടെ പ്രമേഹരോഗ ചികിത്സ അമൃതയില്‍ പുതിയ സംവിധാനം
Posted on: 11 Mar 2010
കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ ആധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്കായി പ്രമേഹരോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 13ന് രാവിലെ 8.30ന് ആസ്പത്രിയിലെ അമൃതേശ്വരി ഹാളില്‍ മുംബൈയിലെ പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. നളിനി ഷാ നിര്‍വഹിക്കും.
അമേരിക്കയില്‍ പരിശീലനം നേടിയ ഡോ. പ്രവീണും ഓസ്‌ട്രേലിയയില്‍ നിന്ന് പരിശീലനം നേടിയ ഡോ. നിഷയുമാണ് ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുക.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam