ബി.ഒ.ടി.ക്കെതിരെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

Posted on: 11 Mar 2010



കൊച്ചി: ദേശീയപാത ബി.ഒ.ടി. പാതയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഏറ്റെടുത്ത 30 മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ റോഡ് വികസിപ്പിക്കുക തുടങ്ങിയവ ഉന്നയിച്ച് എന്‍.എച്ച്-17, 47 സംയുക്ത സമരസമിതി വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

ജനങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ച് സ്ഥലമേറ്റെടുത്തശേഷം റോഡ് സ്വകാര്യവത്കരിക്കുന്നത് ഒരുവിധത്തിലും അംഗീകരിക്കാവുന്നതല്ല. എന്‍.എച്ച്-17, 47 വികസനത്തിന് 24 ലക്ഷം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും.

30 മീറ്ററില്‍ ഭൂമിയെടുത്തപ്പോള്‍ നല്‍കിയ തുച്ഛമായ നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് ജനദ്രോഹമാണെന്നും കര്‍മസമിതി കുറ്റപ്പെടുത്തി.

വ്യാഴാഴ്ച നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സമരസമിതി അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/