മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിഷം ഉള്ളില്‍ചെന്ന് ആസ്‌പത്രിയില്‍

Posted on: 11 Mar 2010



മാവേലിക്കര: നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറ്റം വടക്ക് കല്ലംപള്ളില്‍ തറയില്‍ എസ്. ബിന്ദു (32)വിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടില്‍ അവശനിലയില്‍ കണ്ട ചെയര്‍പേഴ്‌സണെ മാവേലിക്കര ഗവ. ആസ്​പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/