അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇന്ന്
Posted on: 11 Mar 2010
കോഴിക്കോട്: ''സ്‌നേഹജീവിതത്തിന് തിരുനബി സന്ദേശം'' എന്ന പ്രമേയവുമായി അന്താരാഷ്ട്ര മീലാദ് സമ്മേളനം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് സ്വപ്ന നഗരിയില്‍ നടക്കും.
മകസുസ്സഖാഫത്തി സുന്നിയ്യയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് അന്താരാഷ്ട്ര നേതാക്കളെ പങ്കെടുപ്പിച്ച് മീലാദ് സമ്മേളനം നടക്കുന്നത്.
അമേരിക്ക- ലിബിയ- മൊറോക്കോ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മീലാദ് കീര്‍ത്തന ട്രൂപ്പുകളും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
സമ്മേളന നഗരിയില്‍ മദീന മുനവ്വറയില്‍ നിന്നുകൊണ്ടുവന്ന 'പതാക' സയ്യിദ് യൂസുഫുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് ഫസല്‍ ല്‍ ജിഫ്‌രി ഉയര്‍ത്തി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍, ചാലിയം ബാവഹാജി, സി.മുഹമ്മദ് ഫൈസി, അബ്ദുള്‍ഗനി കൊഹ്‌ലി ജമ്മു തുടങ്ങിയവര്‍ പങ്കെടുത്തു.
ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് മര്‍കസ് കോംപ്ലക്‌സ് പരിസരത്തുനിന്നാരംഭിച്ച സമ്മേളന വിളംബര ജാഥയില്‍ യു.പി., രാജസ്ഥാന്‍, കശ്മീര്‍, ഹരിയാണ, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
വി.പി.എം. ഫൈസി വില്യാപ്പള്ളി, ഗഫൂര്‍ ഹാജി, വി.എം. കോയമാസ്റ്റര്‍, സി.മുഹമ്മദ് ഫൈസി, കൈരളി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമാപനസമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും ഡോ.അബ്ദുള്ള ഉമര്‍ കാമില്‍മക്ക ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ മദ്ഹുര്‍ റസൂല്‍ പ്രഭാഷണം നടത്തും.
അഞ്ചുലക്ഷം പേര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.