കീഴ്‌ക്കോടതിയിലെ വിചാരണ റദ്ദാക്കണമെന്ന ജയലളിതയുടെ ഹര്‍ജി തള്ളി
Posted on: 11 Mar 2010
ബാംഗ്ലൂര്‍: കര്‍ണാടകയിലെ വിവിധ കോടതികളില്‍ തനിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
അധികാരത്തിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസും ലണ്ടല്‍ ഹോട്ടല്‍ അഴിമതിക്കേസുമാണ് ബാംഗ്ലൂരിലെ ജില്ലാ സെഷന്‍സ്, പ്രത്യേക കോടതികളിലായി നിലവിലുള്ളത്. ഈ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ കേസുകള്‍ അതത് കോടതികളില്‍ത്തന്നെ വിചാരണ തുടരാനാണ് ജസ്റ്റിസ് കെ.എന്‍.കേശവനാരായണ ഉത്തരവിട്ടത്. കീഴ്‌ക്കോടതികളില്‍ നടക്കുന്ന വിചാരണ പക്ഷപാതപരമാണെന്ന ജയലളിതയുടെ വാദം കോടതി തള്ളി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam