റിയാസിന്റെ തോല്‍വി: വാര്‍ത്ത ഭാവനയെന്ന് സി.പി.എം.

Posted on: 11 Mar 2010



കോഴിക്കോട്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. പി.എ. മുഹമ്മദ്‌റിയാസിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വന്ന അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാവനാസൃഷ്ടിയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സി.പി.എമ്മിനെതിരായ പ്രചാരവേലയുടെ ഭാഗമാണീ വാര്‍ത്തയെന്ന് പ്രസ്താവനയില്‍ പറയുന്നു. വാര്‍ത്തയുടെ ഉള്ളടക്കം സത്യവിരുദ്ധവും പാര്‍ട്ടിയെ കരിതേച്ചു കാണിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗവുമാണ്. പാര്‍ട്ടി നേതാക്കളായ എം. മെഹബൂബ്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ. എന്നിവര്‍ മുഹമ്മദ്‌റിയാസിനെ തോല്പിക്കാന്‍ നേതൃത്വം നല്‍കിയെന്നത് കുരുട്ടുബുദ്ധിയില്‍ രൂപംകൊണ്ട സങ്കല്പകഥ മാത്രമാണ്.

ഏതെങ്കിലും നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ മേല്‍ മുന്‍കൂറായി കുറ്റമാരോപിച്ച് അതനുസരിച്ച് വ്യാഖ്യാനങ്ങള്‍ മെനയുന്ന രീതിയല്ല കമ്യൂണിസ്റ്റ്പാര്‍ട്ടിക്കുള്ളതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/