റെയില്‍വേ ബജറ്റില്‍ ഊന്നല്‍ സ്വകാര്യവത്കരണത്തിന് - പി.രാജീവ്
Posted on: 11 Mar 2010
ന്യൂഡല്‍ഹി: റെയില്‍വേയുടെ ആയിരക്കണക്കിന് കോടി രൂപ വിലയുള്ള ഭൂമി വിറ്റ് പണം കണ്ടെത്തുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പി.രാജീവ് കുറ്റപ്പെടുത്തി. സ്വകാര്യവത്കരണത്തിനാണ് റെയില്‍വേ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്നും രാജീവ് ആരോപിച്ചു.
രാജ്യസഭയില്‍ റെയില്‍വേ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുകയായിരുന്നു അദ്ദേഹം.
യാത്രക്കൂലി വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും തത്കാല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
റെയില്‍വേ സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. പക്ഷേ, ചേര്‍ത്തല വാഗണ്‍ ഫാക്ടറിയുടെ കാര്യത്തില്‍ ബജറ്റ് മൗനം പാലിക്കുകയാണ്. പാത ഇരട്ടിപ്പിക്കലിന് തിരഞ്ഞെടുത്തിട്ടുള്ള മൊത്തം പാതകളുടെ 0.07 ശതമാനം മാത്രമാണ് കേരളത്തിലുള്ളത് - പി.രാജീവ് ചൂണ്ടിക്കാട്ടി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam