വനിതാ ബില്‍ ദുരന്തം - മില്ലി കൗണ്‍സില്‍
Posted on: 11 Mar 2010
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ രാജ്യസഭയില്‍ പാസ്സായത് ചരിത്രപരമായ ദുരന്തമാണെന്ന് ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ (എ.ഐ.എം.സി.) അഭിപ്രായപ്പെട്ടു. ഉന്നതകുലജാതകള്‍ക്കുമാത്രം ഗുണകരമായ ബില്‍ ദുര്‍ബലരെ കൂടുതല്‍ ദുര്‍ബലരാക്കും- സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം പറഞ്ഞു.
ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങളിലെ സ്ത്രീകളെ ഈ ബില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ വിഭാഗങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി ഭേദഗതി വരുത്താതെ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ആലം മുന്നറിയിപ്പ് നല്‍കി.