
പാലക്കാട്: 'മാതൃഭൂമി' സ്ഥാപക പത്രാധിപര്‍ കെ.പി.കേശവമേനോന്റെ മകന്‍ പാലക്കാട്ടുശ്ശേരി ശേഖരീവര്‍മ വലിയരാജ, മാണിക്യമേലിടം ശേഖരീവര്‍മ (എം.എസ്.വര്‍മ) യുടെ ഭാര്യ ഡോ.ലീലാവര്‍മ (86) സിംഗപ്പൂരില്‍ അന്തരിച്ചു.
സിംഗപ്പൂര്‍ സര്‍ക്കാര്‍സര്‍വീസില്‍ ഡോക്ടറായിരുന്നു. പാലക്കാട് ആനക്കര ചേക്കോട്ട് വടക്കത്തെ ഡോ.പത്മനാഭമേനോന്റെയും (വി.പി.മേനോന്‍) ആനക്കര കരുമത്തില്‍ പുലിപ്രവളപ്പില്‍ കുഞ്ഞിലക്ഷ്മി അമ്മയുടെയും മൂത്തമകളാണ്.
മക്കള്‍: ഹരിഗോവിന്ദ്‌മേനോന്‍ (ബാരിസ്റ്റര്‍, ന്യൂകാസില്‍, ഇംഗ്ലണ്ട്), ചന്ദ്രശേഖരമേനോന്‍ (സിംഗപ്പൂരില്‍ സുവോളജിക്കല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്). മരുമകള്‍: ആഷ്‌ലി. പേരക്കുട്ടി: ജാക്ക്‌മേനോന്‍. സഹോദരങ്ങള്‍: മാധവിമേനോന്‍, രാജരത്‌നമേനോന്‍, ഡോ.രവീന്ദ്രനാഥമേനോന്‍, പത്മനാഭമേനോന്‍, രാധാകൃഷ്ണമേനോന്‍, മാലിനിമേനോന്‍, വിലാസിനിമേനോന്‍. ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 6 ന് സിംഗപ്പൂരില്‍.