വി.ആര്‍.കൃഷ്ണയ്യര്‍ക്ക് ഡോക്ടറേറ്റ് നല്‍കി
Posted on: 11 Mar 2010
ന്യൂഡല്‍ഹി: ഒറീസ്സയിലെ ഉത്കല്‍ സര്‍വകലാശാല ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഡല്‍ഹിയിലെ ഒറീസ്സ ഭവനില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ബിനായക് റാഥ് കൃഷ്ണയ്യര്‍ക്ക് ഡോക്ടറേറ്റിന്റെ സാക്ഷ്യപത്രം കൈമാറി. നിയമരംഗത്തും സാമൂഹിക മേഖലയിലും കൃഷ്ണയ്യര്‍ കാഴ്ചവെച്ച നിസ്തുലമായ സേവനം മുന്‍നിര്‍ത്തിയാണ് ഡോക്ടറേറ്റ് നല്‍കിയത്. സര്‍വകലാശാലയുടെ ആദരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണയ്യര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.