പുചിന്‍ നാളെ ഡല്‍ഹിയിലെത്തും

Posted on: 11 Mar 2010



ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിനും പ്രതിനിധി സംഘവും വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും.

റഷ്യന്‍ സംഘത്തില്‍ സര്‍ക്കാറിന്റെ ഉന്നതോദ്യോഗസ്ഥര്‍ക്ക് പുറമെ വ്യവസായികളുമുണ്ടാകും. ഈ സന്ദര്‍ശനത്തില്‍ 400 കോടി ഡോളറിന്റെ പ്രതിരോധ ഉടമ്പടികളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെക്കുമെന്നാണ് സൂചന. അഡ്മിറല്‍ ഗോര്‍ഷ് കോവ് വിമാനവാഹിനിക്കപ്പല്‍ വാങ്ങുന്നതുസംബന്ധിച്ചുംതീരുമാനമുണ്ടാവും.

കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് റഷ്യ സന്ദര്‍ശിച്ചത്. സാങ്കേതിക-ഊര്‍ജ രംഗങ്ങളില്‍ ഇരുരാജ്യങ്ങളുമായി സഹകരണം കൂട്ടുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നു.

രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെയും പുചിന്‍ കാണും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/