ലാഹോര്‍ സ്‌ഫോടനം: പാക് ആരോപണം അസംബന്ധം - ഇന്ത്യ

Posted on: 11 Mar 2010



ന്യൂഡല്‍ഹി: ലാഹോര്‍ സ്‌ഫോടനത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്‍ പ്രചാരണം ശുദ്ധനുണയാണെന്ന് വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. തീവ്രവാദത്തെ പാകിസ്താന്‍ വേര്‍തിരിച്ചു കാണുന്നതായി ഇന്ത്യ കുറ്റപ്പെടുത്തി. തീവ്രവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കുകയാണെങ്കില്‍ ഇന്ത്യയിലും അതിര്‍ത്തി പ്രദേശങ്ങളിലും സമാധാനമുണ്ടാവും- എസ്.എം.കൃഷ്ണ പറഞ്ഞു. ഇന്ത്യക്ക് ചിന്തിക്കാന്‍ കഴിയാത്ത ആരോപണമാണ് പാകിസ്താന്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു സ്‌ഫോടനത്തിലും ഇന്ത്യയ്ക്ക് പങ്കില്ല. ലാഹോര്‍ സ്‌ഫോടനത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ ആരോപണവും അദ്ദേഹം തള്ളി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/