ത്രിപുരയില്‍ പഞ്ചാ., മുനി. സമിതികളില്‍ പകുതി സ്ത്രീ സംവരണം

Posted on: 11 Mar 2010



അഗര്‍ത്തല: ത്രിതല പഞ്ചായത്തുകളിലും നഗരഭരണ സമിതികളിലും വനിതകള്‍ക്ക് പകുതി സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്‍ ത്രിപുര നിയമസഭ ഐകകണേ്ഠ്യന പാസാക്കി. വനിതാ സംവരണബില്‍ രാജ്യസഭ പാസാക്കിയ പശ്ചാത്തലത്തിലാണിത്.

നിലവിലുള്ള 33 ശതമാനം വനിതാസംവരണം അമ്പതുശതമാനമായി ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്ന രണ്ടു ബില്ലുകള്‍ കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത്, നഗരവികസന മന്ത്രി മണിക് ഡേ അവതരിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങളും ബില്ലിനെ പിന്തുണച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/