സോണിയാഗാന്ധി ദശകത്തിലെ വനിത
Posted on: 11 Mar 2010
കോഴിക്കോട്: മാതൃഭൂമി ഓണ്‍ലൈനിന്റെ വനിതാ ചാനലായ mb4eves.comലോക വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കഴിഞ്ഞ ദശകത്തിലെ ഏറ്റവും ശ്രദ്ധേയ വനിതയായി സോണിയാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. 52 ശതമാനം വോട്ട് നേടിയാണ് സോണിയ മുന്നിലെത്തിയത്. പ്ലാച്ചിമട സമരനായിക മയിലമ്മ 13 ശതമാനം വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ ബഹിരാകാശത്ത് ആദ്യമായെത്തിയ ഇന്ത്യക്കാരി സുനിതാ വില്യംസ് 9 ശതമാനം വോട്ടോടെ മൂന്നാമതെത്തി.