സച്ചിന്റെ കൈയൊപ്പിന് വില 11 ലക്ഷം
Posted on: 11 Mar 2010
മുംബൈ: ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കൈയൊപ്പുവെച്ച ഐ.പി.എല്‍. തിയേറ്റര്‍ ടിക്കറ്റിന് ലേലത്തില്‍ ലഭിച്ചത് 11 ലക്ഷം രൂപ. അടിസ്ഥാന വില അഞ്ചുലക്ഷം രൂപ വെച്ചാണ് ലേലം വിളി ആരംഭിച്ചത്. ലേലത്തില്‍ ലഭിച്ച 11 ലക്ഷം രൂപ സച്ചിന്റെ 'അപ്നാലയ' ചാരിറ്റി ട്രസ്റ്റിലേക്ക് നല്കും. തെരുവുകുട്ടികളെ സംരക്ഷിക്കുകയും അവര്‍ക്ക് വളരാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന ട്രസ്റ്റാണ് 'അപ്നാലയ'.
ഈയിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ബാറ്റും തെണ്ടുല്‍ക്കര്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐ.പി.എല്‍. മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന സിനിമാ തിയേറ്ററുകളില്‍ ഈ ബാറ്റ് പ്രദര്‍ശിപ്പിക്കും. അതിനുശേഷമേ ലേലം ഉണ്ടാവുകയുള്ളൂ. ഇതില്‍നിന്ന് ലഭിക്കുന്ന തുകയും 'അപ്നാലയ' ട്രസ്റ്റിലേക്ക് നല്കും.
മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 25വരെ നടക്കുന്ന ഐ.പി.എല്‍. ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന സച്ചിന്‍ ടീമംഗങ്ങളോടൊപ്പം ബോംബെ ജിംഖാന ഗ്രൗണ്ടിലിപ്പോള്‍ പരിശീലനത്തിലാണ്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam